തിരുവനന്തപുരം: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി. കോടതി നിർദ്ദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയതെന്നും എന്നാൽ, ഈ പരിശോധന തന്നെ തർക്കവിഷയമാണെന്നും എംഎ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ ഇന്നു നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമിപ്പിക്കുന്നു. കോടതി നിർദേശപ്രകാരമാണ് അവിടെ പരിശോധന നടത്തിയത്. ഈ പരിശോധന തന്നെ തർക്കവിഷയമാണ്. ആ പരിശോധനയുടെ ഫലം പോലും വരുന്നതിനു മുമ്പ് ഒരു പക്ഷത്തിനുവേണ്ടി കോടതിയിൽ പോയയാളുടെ വാക്ക് കേട്ട് പള്ളിയിൽ വിശ്വാസികൾ ശുചീകരണത്തിന് ഉപയോഗിക്കുന്ന കുളം സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടു. അവിടെ ഒരു ശിവലിംഗം കണ്ടു എന്നാണ് ഇയാളുടെ അഭിപ്രായം. അത് കിണറ്റിലെ ഫൗണ്ടൻ ആണെന്നാണ് പള്ളി നടത്തിപ്പുകാർ പറയുന്നത്.
Post Your Comments