Latest NewsKeralaNews

‘കോടി നേടി കെ സ്വിഫ്റ്റ്’, മുട്ടിയും തട്ടിയും ഒരുമാസം വാരിക്കൂട്ടിയത് മൂന്ന് കോടി

തിരുവനന്തപുരം: വിമർശനങ്ങൾക്കിടയിലും ഒരു മാസം കൊണ്ട് മൂന്ന് കോടി കളക്ഷൻ നേടി കെഎസ്ആർടിസി സ്വിഫ്റ്റ് ചരിത്രത്തിലേക്ക് കുതിയ്ക്കുന്നു. തുടക്കം മുതൽക്കേ അപകടങ്ങൾ പതിവായിരുന്നെങ്കിലും കെ സ്വിഫ്റ്റ് പിന്നീട് യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയതോടെയാണ് കളക്ഷൻ റെക്കോർഡുകൾ തകിടം മറിഞ്ഞത്.

Also Read:ഫോർച്യൂൺ പ്രോ പ്ലാൻ: വിശദാംശങ്ങൾ ഇങ്ങനെ

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ കെ സ്വിഫ്റ്റ് മൂലം അപകടങ്ങൾ പതിവായിത്തുടങ്ങിയിരുന്നു. തട്ടിയും മുട്ടിയും കെ സ്വിഫ്റ്റ് കടന്നു പോയപ്പോൾ വാഹനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. വാഹനത്തിന്റെ വീതിയ്ക്ക് അനുസരിച്ച് റോഡുകൾക്ക്‌ വീതിയില്ലാത്തതാണ് അപകടങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ദിവസങ്ങൾ കഴിയും തോറും അപകടങ്ങൾ കുറയുകയും, കെ സ്വിഫ്റ്റിന്റെ സാധ്യതകൾ അധികരിക്കുകയുമാണ് ചെയ്തത്.

അതേസമയം, ദൂരയാത്രക്കാർ വളരെ പ്രതീക്ഷയോടെയാണ് കെ സ്വിഫ്റ്റിനെ വരവേറ്റത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരങ്ങൾ താണ്ടാനും, മികച്ച സൗകര്യങ്ങളോടെ യാത്ര ചെയ്യാനും കെ സ്വിഫ്റ്റ് അവസരമൊരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button