തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്ന ന്യായീകരണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ളതിനേക്കാള്‍, വളരെ കുറവ് നിലയില്‍ മാത്രമേ കേരളം കടം എടുത്തിട്ടുള്ളൂ എന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
Read Also:സംസ്ഥാനത്ത് തീവ്രമഴ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഈ സാമ്പത്തിക വര്‍ഷം കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച പ്രശ്നത്തില്‍ ഉടന്‍ പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
‘5,000 കോടി രൂപ അഡ്ഹോക്കായി വായ്പ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കടമെടുപ്പു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാനങ്ങള്‍ ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികള്‍ക്കു വിരുദ്ധമായ ചില കാര്യങ്ങളില്‍, കേന്ദ്രം ഇപ്പോള്‍ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്രത്തിനു ചോദ്യം ചെയ്യാനാകൂ’ , മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
‘പൊതുവായ കാര്യങ്ങള്‍ക്കാണ് സംസ്ഥാനം കടമെടുക്കുന്നത്. 70 വര്‍ഷത്തെ ചരിത്രത്തില്‍ കടമെടുത്തതിന്റെ തിരിച്ചടവില്‍ കേരളം ഇന്നേവരെ വീഴ്ചവരുത്തിയിട്ടില്ല. വലിയ ബുദ്ധിമുട്ട് വരുമ്പോഴും തിരിച്ചടവില്‍ വീഴ്ചവരുത്താതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു’മന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments