കാലിഫോർണിയ: മോഷണത്തിനിരയായി നടുറോഡിൽ നിന്നപ്പോൾ തന്നെ സഹായിച്ച ഡ്രൈവർക്ക് സഹായഹസ്തവുമായി യുവതി. ബെക്ക മൂർ എന്ന 23 കാരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തന്നെ സഹായിച്ച ഡ്രൈവറുടെ മകൾക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർത്ഥിച്ച യുവതിക്ക് ലഭിച്ചത് 1.78 കോടി രൂപയാണ്.
സംഭവം നടന്നത് ഇങ്ങനെ, കൊച്ചെല്ലയിൽ നടക്കുന്ന കാലിഫോർണിയ മ്യൂസിക് ഷോ കഴിഞ്ഞു വരികയായിരുന്ന യുവതിയുടെ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും മോഷണം പോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന യുവതിയുടെ മുന്നിൽ റൗൾ ടോറസ് എന്ന ഡ്രൈവർ കാർ നിർത്തി വിഷയം ആരാഞ്ഞു. ഊബർ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം, പിന്നീടുള്ള കാര്യങ്ങൾക്ക് ബെക്കയെ സഹായിച്ചു.
ബെക്കയെ തന്റെ കൂടെ കൊണ്ടുപോയ റൗൾ, അവൾക്ക് ആഹാരവും പുതിയ ഫോണും വാങ്ങിച്ചു കൊടുത്തു. ശേഷം, പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും ചെയ്തു. പിന്നീട് ഇരുവരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ, നഷ്ടപ്പെട്ടു പോയ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു.
പിന്നീടുണ്ടായ സംഭാഷണത്തിൽ, റൗളിന്റെ മകൾക്ക് ക്യാൻസറാണെന്ന് മനസിലാക്കിയ യുവതി, തന്റെ അക്കൗണ്ടിലൂടെ പോസ്റ്റിട്ട് ഇദ്ദേഹത്തിനു വേണ്ടി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 1.8 കോടി രൂപയാണ് യുവതിക്ക് പലരിൽ നിന്നായി ലഭിച്ചത്.
Post Your Comments