തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 117 കുടുംബങ്ങളിലെ 364 പേരെയാണ് ഇതിനോടകം തന്നെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഈ വർഷത്തെ മഴക്കാലം കടന്നുവന്നിരിക്കുന്നത്. ഇതോടെ, കർഷകരും ജനങ്ങളും വലിയ ബുദ്ധിമുട്ടിലാണ്. എറണാകുളം ജില്ലയിലെ പലയിടങ്ങളിലും പൂർണ്ണമായും വെള്ളം കയറി. വീടുകളിലേക്ക് തിരിച്ചു പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കുന്നത്.
അതേസമയം, നഗരസഭയുടെ അനാസ്ഥ കാരണമാണ് പലയിടങ്ങളിലും വെള്ളം കയറിയതെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഇടവിട്ട് ഒഴുകിയിരുന്ന തോടുകളെല്ലാം ഒരേ ഭാഗത്തേക്ക് വഴി തിരിച്ചു വിട്ടതാണ് എറണാകുളം ജില്ലയിൽ പ്രളയ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായതെന്നാണ് ആരോപണം.
Post Your Comments