മോസ്‌കോ: റഷ്യയിൽ പട്ടാള അട്ടിമറി നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പ്രസിഡന്റായ വ്ലാഡിമിർ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയിൽ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഉക്രൈൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗം മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡനോവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൈനിക അട്ടിമറി എന്തായാലും നടക്കുമെന്നും, അത് തടയുന്നത് അസാധ്യമാണെന്നും അദ്ദേഹം തീർത്തു പറഞ്ഞു. ഉക്രൈൻ പിടിച്ചടക്കാൻ ആദ്യഘട്ടത്തിൽ റഷ്യ ഭാവന ചെയ്തിരുന്ന പദ്ധതികളിൽ നിന്നും കൈവിട്ടു പോയ യുദ്ധം, ഇപ്പോൾ കടുത്ത പ്രതിരോധമാണ് നേരിടുന്നതെന്ന് ബുഡനോവ് ഓർമ്മിപ്പിച്ചു.
മാസങ്ങളായി നടക്കുന്ന റഷ്യ-ഉക്രൈൻ സംഘർഷത്തിൽ റഷ്യ പരാജയപ്പെട്ടാൽ, ഉറപ്പായും പുടിനു ഭരണം നഷ്ടപ്പെടുകയും റഷ്യൻ ഫെഡറേഷൻ നേതൃത്വത്തിൽ മാറ്റമുണ്ടാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുടിൻ ഗുരുതരമായ രോഗാവസ്ഥയിലാണെന്നും അദ്ദേഹത്തെ ക്യാൻസർ ബാധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Post Your Comments