
കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ജെസിബി ഓപ്പറേറ്റർ മരിച്ചു. അറ്റുവാശേരി മുഴിക്കൽ വീട്ടിൽ ബിനു.ജി (25) യാണ് മരിച്ചത്.
Read Also : പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രി 8.45ഓടെ തെക്കുംചേരി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കൊട്ടാരക്കര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ജോർജ്. അമ്മ: റോസമ്മ. സഹോദരി ബിന്ദു.
Post Your Comments