KozhikodeNattuvarthaLatest NewsKeralaNews

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ

കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്

കോഴിക്കോട്: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്. കൊയിലാണ്ടി സബ്ബ്-ഇസ്പെക്ടർ സുബൈറിന്‍റെ നേതൃത്വത്തിൽ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2021-ൽ പെൺകുട്ടിയുടെ പരാതിപ്രകാരം ജിഷ്ണുവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, തനിക്കെതിരെ കേസെടുത്തതറിഞ്ഞതോടെ ദുബായിലേക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ചെന്നൈയിൽ വിമാനമിറങ്ങിയത്.

Read Also : യുദ്ധക്കുറ്റം : ആദ്യ റഷ്യൻ സൈനികൻ വിചാരണ നേരിടുന്നു

ലുക്കൗട്ട് നോട്ടീസുണ്ടായിരുന്ന പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ച് കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ. സുബൈർ, സി.പി.ഒ.മാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നൈയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button