കീവ്: റഷ്യ-ഉക്രൈൻ യുദ്ധത്തിനിടയിൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണ ആരംഭിച്ചു. കീവിലെ ഉക്രൈൻ കോടതിയിലാണ് ആദ്യ റഷ്യൻ സൈനികൻ വിചാരണ നേരിടുന്നത്. ഫെബ്രുവരി 28ന്, ചുപാഖിവ ഗ്രാമത്തിലാണ് സംഭവം നടന്നത്.
റഷ്യൻ സൈനികനായ വാഡിം ഷിഷിമറിനാണ് ഉക്രൈൻ ഭരണകൂടത്തിന്റെ വിചാരണ നേരിടുന്നത്. 21 വയസ്സുള്ള യുവസൈനികനായ വാഡിം, 62 കാരനായ ഒരു ഉക്രൈൻ പൗരനെ കൊന്നതിനാണ് വിചാരണ നേരിടുന്നത്.
കാറിനകത്തിരുന്ന് ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ഇയാൾ കൊല നടത്തിയത്. വാഹനം തട്ടിക്കൊണ്ടു പോകുന്നതിന് ദൃക്സാക്ഷികൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ് വാഡിം കൊല നടത്തിയത്. യുദ്ധക്കുറ്റത്തിനും കരുതിക്കൂട്ടിയുള്ള കൊലപാതകത്തിനും ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്
Post Your Comments