അബുദാബി: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ താപനില വർദ്ധിക്കുമെന്നും പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നതെന്നും അധികൃതർ അറിയിച്ചു.
തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്. മൂടൽമഞ്ഞുള്ളപ്പോൾ ദൃശ്യപരത കുറയാനിടയുണ്ടെന്നും അതിനാൽ, ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് നിർദ്ദേശിച്ചു. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കടൽ പ്രക്ഷുബ്ധമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Read Also: ദേവസഹായം പിള്ള ഇനി വിശുദ്ധൻ, ഇന്ത്യൻ സഭയുടെ വൈദികൻ അല്ലാത്ത ആദ്യ വിശുദ്ധൻ: പ്രഖ്യാപിച്ച് മാര്‍പാപ്പ
Post Your Comments