KeralaLatest NewsNews

സ്ത്രീകളുടെ കന്യാചർമ്മത്തിന് കാവൽ നിൽക്കാൻ നിന്നെയൊന്നും ആരും ഏല്പിച്ചിട്ടില്ലല്ലോ: സദാചാരക്കാരോട് ശ്രീജിത്ത് പെരുമന

ലൈംഗിക 'തിമിരം' ബാധിച്ചവര്‍ക്കാണ് ബിക്കിനിയിലോ, സ്വിമ്മിങ് സ്യുട്ടിലോ നിൽക്കുന്ന പെണ്ണ് പോക്കാണ് എന്ന് തോന്നുന്നത്

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ ബിക്കിനി വേഷത്തിൽ തന്റെ പിറന്നാൾ ആഘോഷിച്ചതിന് നേരെ സദാചാരക്കാർ വിമർശനം ഉന്നയിച്ചിരുന്നു. വിമർശനങ്ങൾക്ക് പിന്നാലെ, തന്റെ കുടുംബം എങ്ങനെ ജീവിക്കണം എങ്ങനെ നടക്കണം എന്നു ഞങ്ങൾ തീരുമാനം എടുക്കുമെന്നും അതിനു ഒരു മതവേറിയന്മാരുടെയും ഉപദേശം , അഭിപ്രായങ്ങൾ ആവശ്യമില്ലെന്നും പറഞ്ഞു ആമിർ രംഗത്ത് എത്തി. കൂടാതെ, പൂളിൽ ആൺ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ ഇറയും പങ്കുവച്ചു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന.

ലൈംഗിക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും പെണ്ണിനെ തേടി വരുന്നവന്‍ ആണെന്നും, ബിക്കിനിയിലോ, സ്വിമ്മിങ് സ്യുട്ടിലോ നിൽക്കുന്ന പെണ്ണ് പോക്കാണ് എന്നുമൊക്കെ തോന്നുന്നത് എന്നും പൂൾ പാർട്ടിയിൽ സാരി ധരിച്ച് എത്തുന്ന ഇറാ ഖാനെ കണ്ടിരുന്നേൽ സദാചാരവാദികൾക്ക് ആത്മരതിയടയാൻ സാധിക്കുമായിരുന്നു എന്നും അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു.

read also: ചില തെറ്റുകൾ ചിലപ്പോൾ ശരികളെക്കാൾ മഹത്തരമാണ്: ആകാശ് തില്ലങ്കേരിയെക്കുറിച്ച് ഒരു കുറിപ്പ്

കുറിപ്പ് പൂർണ്ണ രൂപം,

തികച്ചും സ്വകാര്യമായി നടത്തിയ ആമിർഖാൻ ന്റെ മകളുടെ പൂൾ ബർത്ത് ഡേ സെലിബ്രേഷൻ കണ്ടു സദാചാര കുരു പൊട്ടിയവർക്ക് നല്ല നമസ്കാരം

ലൈംഗീക ‘തിമിരം’ ബാധിച്ചവര്‍ക്കാണ് ഫ്ലാറ്റിലേക്ക് കേറിപ്പോകുന്ന ഓരോ ആണും, പെണ്ണിനെ തേടി വരുന്നവന്‍ ആണെന്നും, ബിക്കിനിയിലോ , സ്വിമ്മിങ് സ്യുട്ടിലോ നിൽക്കുന്ന പെണ്ണ് പോക്കാണ് എന്നുമൊക്കെ തോന്നുന്നത്..

പൂൾ പാർട്ടിയിൽ സാരി ധരിച്ച് എത്തുന്ന ഇറാ ഖാനെ കണ്ടിരുന്നേൽ സദാചാരവാദികൾക്ക് ആത്മരതിയടയാൻ സാധിക്കുമായിരുന്നു എന്നുവേണം കരുതാൻ.

സദാചാരം ഊണിലും ഉറക്ക്ക്തിലും എല്ലാം നമ്മെ വേട്ടയാടുകയാണ്. ഒരു താലി ചരടിന്റെ പരിധിയില്‍ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷടമില്ലെങ്ങില്‍ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്ക്കും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്‌. ഒരാണും പെണ്ണും സൗഹൃദത്തിലാകുന്നതും, ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും കുളിക്കുന്നതിനും ബിക്കിനി ധരിക്കുന്നതിനുമൊക്കെയാണ് ഇവിടെ പ്രശ്നം. ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത്‌ തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്

സദാചാരത്തിന്‍റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കട്ടെ.

‘എന്റെ കുടുംബം എങ്ങനെ ജീവിക്കണം എങ്ങനെ നടക്കണം എന്നു ഞങ്ങൾ തീരുമാനം എടുക്കും… അതിനു ഒരു മതവേറിയന്മാരുടെയും ഉപദേശം , അഭിപ്രായങ്ങൾ ആവശ്യം ഇല്ല….’ എന്ന അമീർഖാന്റെ മറുപടിക്കും, സൈബർ ആക്രമണം തുടർന്നപ്പോൾ പൂളിൽ ആൺ സുഹൃത്തിനോടൊപ്പമുള്ള കൂടുതൽ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഇറാ ഖാനും ഇരിക്കട്ടെ മ്മടെ വക ഒരു കുതിരപ്പവൻ

സ്ത്രീകളുടെ കന്യാചർമ്മത്തിന് കാവൽനിൽക്കാൻ നിന്നെയൊന്നും ആരും ഏല്പിച്ചിട്ടില്ലല്ലോ , ഇനിയെങ്കിലും അധ്വാനിച്ച് ജീവിക്കിനെടാ സദാചാര ഊളകളേ,
ജന്മ ദിനാശംസകൾ ഇറാ ഖാൻ ?

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button