UAELatest NewsNewsInternationalGulf

ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം രേഖപ്പെടുത്താൻ യുഎഇയിലെത്തി ഇന്ത്യൻ ഉപരാഷ്ട്രപതി

ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി

അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യുഎഇ സന്ദർശിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Read Also: മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടം? ഉത്തരമില്ലെന്ന് നിഖില വിമൽ: അഹങ്കാരിയെന്ന് ആരാധകർ

അതേസമയം, ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഡൽഹിയിലെ യുഎഇ എംബസി സന്ദർശിച്ചിരുന്നു. ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് മെയ് 14 ശനിയാഴ്ച്ച ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മണിക് സാഹ ത്രിപുര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button