നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ‘ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു’: പ്രതിപക്ഷ നേതാവിനെതിരെ എം.എം മണി
മസ്കറ്റിലേക്ക് പോകാൻ വ്യാജ രേഖകളുമായി എത്തിയ 17 സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടുപേർക്ക് വ്യാജ യാത്രാരേഖകൾ നിർമ്മിച്ച് നൽകിയത് ഇയാളാണ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments