Latest NewsKeralaNews

സ്പിരിറ്റ് ലഭ്യതയിൽ കുറവ്: സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാൻ കഴിയില്ലെന്ന് മന്ത്രി

മദ്യവും വളരെ ചെറിയ തോതിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ടെന്നും നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘നിലവിൽ സ്പിരിറ്റ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ്‌ കോർപറേഷൻ തന്നെ വലിയ നഷ്ടത്തിലാണ്’- മന്ത്രി വ്യക്തമാക്കി.

Read Also: എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

അതേസമയം, ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഉർജ്ജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് 75 പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞുവെന്നും ഇക്കഴിഞ്ഞ കാലയളവിൽ 25 പ്രധാന പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button