അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക് സാഹ. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രമുഖ ബിജെപി നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ത്രിപുരയിൽ ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സാഹ. അദ്ദേഹം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്ന സാഹ, 2016 ൽ ബിജെപിയിലേക്ക് മാറുകയായിരുന്നു.
മുൻ മുഖ്യമന്ത്രി ആയിരുന്ന ബിപ്ലവ് ദേവ് പാർട്ടിയുടെ നിർദ്ദേശപ്രകാരം രാജി വെച്ചതിനു ശേഷമാണ് സാഹ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ 25 വർഷമായി ഇടതു സർക്കാരാണ് ത്രിപുര ഭരിച്ചിരുന്നത്. എന്നാൽ, ഇടതുസർക്കാരെ താഴെയിറക്കിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിൽ വന്നത്.
തങ്ങളുടെ ശക്തി എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ബിജെപി കൈക്കൊണ്ടിരിക്കുന്നത്. ഒരു സാധാരണക്കാരനായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ കൂടുതൽ കരുത്താണ് പൊതുപ്രവർത്തകന് ലഭിക്കുകയെന്ന് മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേവ് ഈയവസരത്തിൽ വ്യക്തമാക്കി.
Post Your Comments