News

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 162 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഖത്തർ

ജനുവരിയിൽ 21,63,086 യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 162 ശതമാനം വർദ്ധനവ്. ഇതുസംബന്ധിച്ച കണക്കുകൾ ഖത്തർ പുറത്തുവിട്ടു. ഈ വർഷം ആദ്യ പാദത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ‘കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു, നീ ഹിന്ദുവിന് അപമാനം’: നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം

2021 ആദ്യപാദത്തെക്കാൾ 162 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ 21,63,086 യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്. ഫെബ്രുവരിയിൽ 21,68,265 യാത്രക്കാരും മാർച്ചിൽ 28,12,874 യാത്രക്കാരും വിമാനത്താവളത്തിലെത്തി.

153 നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിമാനത്താവളം സൗകര്യമൊരുക്കുന്നത്. മുൻവർഷം ആദ്യപാദത്തെക്കാൾ 30 ശതമാനം വർദ്ധനവാണ് ഇപ്പോഴുണ്ടായത്. ഹീത്രൂ, കൊളംബോ, കാഠ്മണ്ഡു, ദുബായ്, മാലി എന്നിവിടങ്ങളിലേക്കാണ് ഹമദിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്.

Read Also: പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button