ഗതിശക്തി സഞ്ചാർ പോർട്ടലുമായി കേന്ദ്ര സർക്കാർ. 5ജിയുടെ വേഗത വർദ്ധിപ്പിക്കാൻ ഗതിശക്തി സഞ്ചാർ പോർട്ടൽ സഹായകമാകും. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പോർട്ടൽ അവതരിപ്പിച്ചു.
ഫൈബർ, ടവർ എന്നീ സംവിധാനങ്ങളുടെ സ്ഥാപിക്കൽ കേന്ദ്രീകൃതവും വേഗത്തിലുമാക്കുന്ന ഓൺലൈൻ സംവിധാനമാണ് ഗതിശക്തി സഞ്ചാർ പോർട്ടൽ. ഇത് അവതരിപ്പിക്കുന്നത് വഴി ടെലികോം വ്യവസായവും വിവിധ ഏജൻസികളും തമ്മിലുള്ള ഏകോപനം സുഗമമാകും.
Also Read: സൂപ്പർ മാർക്കറ്റിൽ വെടിവെയ്പ് : 18കാരന്റെ വംശവെറിയിൽ കൊല്ലപ്പെട്ടത് പത്തുപേർ
ഗതിശക്തി സഞ്ചാർ നിലവിൽ വരുന്നതോടെ 5ജി സേവനം അടക്കമുള്ള ടെലികോം അടിസ്ഥാന സൗകര്യ നിർമ്മാണത്തിനുള്ള നിയമപരമായ അംഗീകാരത്തിനുളള അപേക്ഷകളും മറ്റും എളുപ്പമാകും. അനുമതികൾക്കുള്ള സമയവും ചിലവും കുറയ്ക്കുക, പ്രവർത്തനങ്ങൾ എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം.
Post Your Comments