Latest NewsIndiaInternational

ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ

ബെർലിൻ: ഗോതമ്പ് കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ. ജർമ്മനി അടക്കമുള്ള രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തെ വിമർശിച്ച് രംഗത്തെത്തിയത്.

‘ഓരോ രാജ്യങ്ങളും സാമഗ്രികളുടെ വിലക്കയറ്റത്തെ ഭയന്ന് ഇപ്രകാരം കയറ്റുമതി നിരോധിക്കുകയും വിപണി നിഷേധിക്കുകയും ചെയ്താൽ, അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ!’ ജർമ്മൻ കൃഷിവകുപ്പ് മന്ത്രി ജെം ഓസ്ഡെമിർ പ്രഖ്യാപിച്ചു.

ഗോതമ്പിന്റെ വില കുത്തനെ വർദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഒരു ദശാബ്ദത്തിന്റെ ഇടയിൽ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ മാസം മുതൽക്കു തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു.

പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന ഉക്രൈൻ- റഷ്യൻ യുദ്ധത്തിന്റെ ഫലമായാണ് ഇപ്പോൾ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കരിങ്കടൽ മുഖേന നടക്കുന്ന ഗോതമ്പ് കയറ്റുമതി, മൂലം തടസ്സപ്പെട്ടതാണ് കാരണം. ലോകത്ത് കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ 12 ശതമാനവും ഉക്രൈനാണ് സംഭാവന ചെയ്തിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. രാജ്യത്തെ വിലക്കയറ്റം നിർത്താൻ വേണ്ടിയാണ് ഗോതമ്പിന്റെ കയറ്റുമതി നിരോധിക്കുന്നതെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ മുൻഗണനാക്രമത്തിൽ ഇളവുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button