ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ അറസ്റ്റിൽ

ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര ആ​ണ്ടി​വി​ളാ​കം ചാ​ന​ല്‍ അ​ര​ക​ത്ത് ഗോ​പി​ആ​ശാ​രി (ഊ​ള​ന്‍ ഗോ​പി -55) ​യാ​ണ് പൊ​ലീ​സ് പിടിയിലായത്

വെ​ള്ള​റ​ട: നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ പൊലീസ് പിടിയിൽ. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര ആ​ണ്ടി​വി​ളാ​കം ചാ​ന​ല്‍ അ​ര​ക​ത്ത് ഗോ​പി ​ആ​ശാ​രി (ഊ​ള​ന്‍ ഗോ​പി -55) ​യാ​ണ് പൊ​ലീ​സ് പിടിയിലായത്. വെ​ള്ള​റ​ട പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റു ചെ​യ്തത്.

ക​ഴി​ഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. ​വെ​ള്ള​റ​ട താ​ഴെ​ക്ക​ര ക​ളി​യ്ക്ക​ല്‍ ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഗോതമ്പ് കയറ്റുമതി നിരോധനം : ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ജി സെവൻ രാജ്യങ്ങൾ

പ്ര​തി നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടൂ​രി​ലെ ഒ​രു ഷോ​പ്പ് കു​ത്തി പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ള​റ​ട സി​ഐ മൃ​തു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button