ThrissurNattuvarthaLatest NewsKeralaNews

ബൈ​ക്കും ബ​സും കൂട്ടിയിടി​ച്ച് യു​വദ​മ്പ​തി​ക​ൾക്ക് ദാരുണാന്ത്യം

ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വെ​ളി​ച്ചെ​ണ്ണ​പ്പ​ടി വ​ലി​യ​ക​ത്ത് കോ​യു​ണ്ണി-​ഫാ​ത്തി​മ മ​ക​ൻ മു​നൈ​ഫ് (31), ഭാ​ര്യ മും​ബൈ സ്വ​ദേ​ശി സു​വെ​ബ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ചാ​വ​ക്കാ​ട്: ബൈ​ക്കും ബ​സും ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാരാ​യ യു​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വെ​ളി​ച്ചെ​ണ്ണ​പ്പ​ടി വ​ലി​യ​ക​ത്ത് കോ​യു​ണ്ണി-​ഫാ​ത്തി​മ മ​ക​ൻ മു​നൈ​ഫ് (31), ഭാ​ര്യ മും​ബൈ സ്വ​ദേ​ശി സു​വെ​ബ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല​ര​യോ​ടെയാണ് അപകടം. ദേ​ശീ​യ​പാ​ത ചേ​റ്റു​വ സ്കൂ​ളി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ഇരുവരെയും ഉടൻ തന്നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

നാ​ലു വ​ർ​ഷം ​മുമ്പ് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് കു​ട്ടി​ക​ളി​ല്ല. മു​നൈ​ഫി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ: അ​ജ്മ​ൽ, ഷ​ഫ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button