രാജ്യത്ത് സിഎൻജിയുടെ വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ കിലോഗ്രാമിന് രണ്ട് രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. കഴിഞ്ഞ ഒക്ടോബർ മുതലാണ് രാജ്യവ്യാപകമായി സിഎൻജിയുടെ വില വിതരണക്കാർ തുടർച്ചയായി വർദ്ധിപ്പിച്ചിരിക്കുന്നത്.
സമീപ നഗരമായ നോയിഡയിൽ 76.17 രൂപയാണ് ഒരു കിലോ സിഎൻജിയുടെ വില. ഗുരുഗ്രാമിൽ 81.94 രൂപയാണ് ഒരു കിലോ സിഎൻജി വില. രേവാരി, കർണാൽ, കൈതൽ എന്നിവിടങ്ങളിൽ യഥാക്രമം 84.07 രൂപ, 82.27 രൂപ, 82.27 രൂപ എന്നിങ്ങനെയാണ് സിഎൻജിയുടെ വില.
Also Read: എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക
Post Your Comments