
പെരുമ്പാവൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മുർഷിദാബാദ് സ്വദേശി കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ് (40) പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സ്ലാബിനു മുകളിലൂടെ നടന്നുവരവെ എഎം റോഡിൽ സാൻചോ ആശുപത്രിക്കു സമീപമുള്ള ഓടയ്ക്കു മുകളിലെ സ്ലാബ് തകർന്നു വീഴുകയായിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റ മീരയെ പിങ്ക് പൊലീസുകാരായ കെ പി അമ്മിണിയും എൻ സി ചന്ദ്രലേഖയും ചേർന്നാണ് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments