Latest NewsUAENewsInternationalGulf

അന്ന് ഓടിയെത്തി മോദിയെ സ്വീകരിച്ചു, പ്രവാസികൾക്ക് മനസിൽ എന്നുമൊരിടം നൽകുന്ന ശൈഖ് മുഹമ്മദ് ബിൻ പ്രസിഡന്റാകുമ്പോൾ

യുഎഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശൈഖ് മുഹമ്മദ് ബിൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്

ദുബായ്: പ്രവാസികൾക്ക് മനസിൽ എന്നും ഒരിടം നൽകുന്ന നേതാവാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 2015 ൽ യുഎഇയിൽ ആദ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. യുഎഇയിലെത്തുന്ന രാഷ്ട്രത്തലവൻമാർക്ക് കൊട്ടാരത്തിൽ സ്വീകരണമൊരുക്കുകയാണ് പതിവ്.

Read Also: ശരദ് പവാറിനെതിരെ പോസ്റ്റിട്ടതിന് ബിജെപി നേതാവിൻ്റെ മുഖത്തടിച്ചു: പ്രതിഷേധം ശക്തം | VIDEO

കേരളത്തിനോടും എപ്പോഴും അനുകൂല സമീപനം സ്വീകരിച്ചിരുന്ന വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം തേടി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തിയപ്പോൾ അദ്ദേഹം നേരിട്ട് സന്നദ്ധത അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിൽ ഒന്നായ ‘മുബദല’യുടെ ചെയർമാനാണ് അദ്ദേഹം. മുബദലയ്ക്ക് മുപ്പതിലധികം രാജ്യങ്ങളിലായി 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. പെട്രോകെമിക്കൽ സമുച്ചയം, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം എന്നിവയാണ് മുബദലയ്ക്ക് താത്പര്യമുള്ള മേഖലകൾ.

കേരളത്തിൽ തുറമുഖ മേഖലയിൽ നിക്ഷേപമുള്ള ദുബായ് ഡിപി വേൾഡും ഇൻഡ്‌സട്രിയൽ പാർക്ക്, ജലഗതാഗതം എന്നിവയിൽ നിക്ഷേപത്തിന് തയ്യാറാണ്. തിരുവനന്തപുരം കാസർഗോഡ് ജലപാതയിൽ ഭാഗമാകാനും ദുബായ് താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ശൈഖ് മുഹമ്മദ് പ്രസിഡന്റായതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം, സംസ്ഥാനത്തോട് കോടതി അതാണ് സൂചിപ്പിച്ചത്: കുമ്മനം

shortlink

Related Articles

Post Your Comments

Related Articles


Back to top button