ഇന്ത്യൻ വിപണിയിൽ വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ X80 സ്മാർട്ട്ഫോണുകളാണ് മെയ് 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.
6.78 inch, E5 AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുക. ആൻഡ്രോയ്ഡ് 12 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. കൂടാതെ, മീഡിയടെക് Dimensity 9000 പ്രൊസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
Also Read: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
32 മെഗാപിക്സലാണ് മുൻഭാഗത്തെ ക്യാമറ. കൂടാതെ, 50 മെഗാപിക്സൽ, 12 മെഗാപിക്സൽ അൾട്രാ വൈഡ് എന്നീ ക്യാമറകളും പിൻഭാഗത്ത് നൽകിയിട്ടുണ്ട്. 4500mAh ആണ് ബാറ്ററി ലൈഫ്.
8 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 43,200 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 46,700 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 51,400 രൂപയാണ് വില.
Post Your Comments