Latest NewsNewsLifestyle

തക്കാളി വേവിച്ചു കഴിക്കുന്നവരിൽ അർബുദ സാധ്യത കുറവ്

 

 

തക്കാളി എല്ലാവർക്കും ഇഷ്ടപ്പെട്ട സാധാരണ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇത് പല രീതിയിലും കഴിക്കാവുന്നതാണ്. തക്കാളി വേവിച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി വേവിച്ചു കഴിക്കുന്നവരിൽ അർബുദ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. തക്കാളിക്ക് പ്രധാന ഗുണങ്ങൾ നൽകുന്നത് ലൈകോഫീൻ എന്ന വസ്തുവാണ്.

ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കൾക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോൾ ശരീരത്തിന് കൂടുതൽ പ്രയോജനപ്പെടും. കാരണം ലൈകൈഫീൻ കൊഴുപ്പിൽ പെട്ടെന്നലിയുന്ന ഒന്നാണ്. ക്യാൻസർ തടയുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് ലൈകോഫീൻ. തക്കാളിക്ക് ചുവപ്പുനിറം നൽകുന്നതും ലൈകോഫീൻ തന്നെയാണ്.

ചുവന്ന തക്കാളി സ്ഥിരമായി കഴിയ്ക്കുന്നവരിൽ അർബുദ സാധ്യത കുറവാണെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. തണ്ണിമത്തൻ, കറുത്ത മുന്തിരി എന്നിവയിലും ലൈകോഫീൻ കാണപ്പെടുന്നുവെങ്കിലും ചുവന്ന തക്കാളിയിലാണ് കൂടുതലായി കാണുന്നത്. പച്ചത്തക്കാളിയിലോ മഞ്ഞത്തക്കാളിയിലോ ലൈകോഫീൻ ഇല്ല. ഇതുകൊണ്ടുതന്നെ, ക്യാൻസറിന്റെ ശരിയായ ഗുണം ലഭിക്കണമെങ്കിൽ ചുവന്ന തക്കാളി തന്നെ കഴിയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button