Latest NewsKeralaNews

എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ അറസ്റ്റിൽ.
വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. അവിടനെല്ലൂർ സ്വദേശി പ്രമോദിനെയാണ് അറസ്റ്റ് ചെയ്തത്. എസ്.എസ്.എൽ.സി, ഐ.ടി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം.

കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനിടെ മോശമായ രീതിയിൽ ഇയാള്‍ സ്പർശിച്ചെന്നാണ് പരാതി. ഈ മാസം അഞ്ചിനായിരുന്നു പരീക്ഷ.

മൂന്ന് വിദ്യാർത്ഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥിനികൾക്കും സമാന ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രമോദിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button