MalappuramNattuvarthaLatest NewsKeralaNews

കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

തിരൂർ മങ്ങാട് സ്വദേശി നൗഷാദാണ് (44) മരിച്ചത്

താനൂർ: തെയ്യാല പറപ്പാറപ്പുറത്ത് കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളിൽ നിന്ന് കല്ല് തലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരൂർ മങ്ങാട് സ്വദേശി നൗഷാദാണ് (44) മരിച്ചത്.

Read Also : വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം

മലപ്പുറം ജില്ല എമർജൻസി റെസ്ക്യൂ ടീമിലെ സന്നദ്ധപ്രവർത്തകനായിരുന്നു നൗഷാദ്. ​ഗുരുതരമായി പരിക്കേറ്റ ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു.

പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിഷ. മക്കൾ: അർഷാദ്, അർഷിദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button