രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അറ്റാദായത്തിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിലെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. മുൻവർഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായം 41.2 ശതമാനം വർദ്ധിച്ച് 9,113.5 കോടി രൂപയായി. കൂടാതെ, അറ്റ പലിശ വരുമാനം മാർച്ച് പാദത്തിൽ 15.2 ശതമാനം ഉയർന്ന് 31,198 കോടി രൂപയായി.
എസ്ബിഐയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2022ലെ മൂന്നാം പാദത്തിലെ 1.2 ട്രില്യണിൽ നിന്ന് 1.12 ട്രില്യൺ രൂപയായി. അറ്റ നിഷ്ക്രിയ ആസ്തി മുൻ പാദത്തിലെ 34,540 കോടിയിൽ നിന്നും 27,966 കോടി രൂപയായി കുറഞ്ഞു. എസ്ബിഐയുടെ ലോൺ ബുക്ക് 2022 മാസം 31 അവസാനത്തോടെ 28.18 ട്രില്യൺ രൂപയായി.
Also Read: നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ് : വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ
Post Your Comments