Latest NewsNews

അടുത്ത വർഷങ്ങളിൽ ആരോഗ്യരംഗം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഭീഷണി അർബുദരോഗികളുടെ വര്‍ദ്ധനയാകും: ഐ.സി.എം.ആർ

ന്യൂഡൽഹി: അടുത്ത വർഷങ്ങളിൽ അർബുദരോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ദ്ധനയുണ്ടാകുമെന്ന്  ഐ.സി.എം.ആർ റിപ്പോർട്ട്. ഇന്ത്യയില്‍ ആരോഗ്യരംഗം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഭീഷണി അർബുദരോഗികളുടെ എണ്ണത്തില്‍ ഉള്ള ഉയര്‍ച്ചയാകും.

നിലവിൽ അർബുദബാധിതരുടെ എണ്ണം രണ്ടരക്കോടിയോളമാണ്. 2025-ഓടെ അത് 2.98 കോടിയിലെത്തും. പ്രതിവർഷം രോഗികളുടെ എണ്ണത്തിൽ എട്ടുലക്ഷത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്ന് ആണ് റിപ്പോർട്ട്.
ഏറ്റവും കൂടുതല്‍ പുരുഷന്മാരാണ് രോഗത്തിന്റെ പിടിയിലാകുന്നത്.

ശ്വാസകോശം (10.6 ശതമാനം), സ്തനം (10.5 ശതമാനം), അന്നനാളം (5.8 ശതമാനം), വായ (5.7 ശതമാനം), കരൾ (4.6 ശതമാനം), സെർവിക്സ് യുട്ടേറിയ (4.3 ശതമാനം) എന്നീ അവയവങ്ങളിലാണ് രോഗം കൂടുതൽ കണ്ടെത്തുന്നത്.

രാജ്യത്തിന്റെ വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ വടക്കേ ഇന്ത്യയിൽ ലക്ഷത്തിൽ 2408 പേർക്കും വടക്ക്-കിഴക്ക് ഇന്ത്യയിൽ 2177 പേർക്കും അർബുദം സ്ഥിരീകരിച്ചു.

shortlink

Post Your Comments


Back to top button