
കോട്ടയം: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. നാലുകണ്ടത്തില്‍ വാവച്ചി എന്ന അനുരാജാണ് (29) പിടിയിലായത്.
പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും ചാപ്പലിലും ഒളശ്ശ ഷാപ്പിലും കഴിഞ്ഞ ഒമ്പതിനു പുലര്‍ച്ചയായിരുന്നു മോഷണപരമ്പര അരങ്ങേറിയത്. പരിപ്പ് ഗുരുമന്ദിരത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ‘നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്കൂളും ഒരുക്കൂ’: കേരളത്തെ നിർത്തി പൊരിച്ച് സുപ്രീം കോടതി
ഗുരുക്ഷേത്രത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് ഇയാൾ പണം മോഷ്ടിച്ചു. തുടർന്ന്, പരിപ്പ് കള്ളുഷാപ്പില്‍ നിന്ന് എട്ടുകുപ്പി കള്ള് കുടിക്കുകയും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments