നിലമ്പൂര്‍: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ നാട്ടുവൈദ്യനെ ബന്ദിയാക്കി ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ ഷൈബിന്‍ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടത്തി.
Read Also: ഡൽഹി അഗ്നിബാധ : മരണം 27 ആയി, 40-ലധികം പേർക്ക് പരിക്ക്
വൈദ്യന്റെ മൃതദേഹം വെട്ടിനുറുക്കിയ കുളിമുറിയിലെ ടൈല്‍സ് പൊളിച്ചുമാറ്റി പുതിയത് വിരിച്ചു. ബന്ദിയാക്കുന്നതിന് നിര്‍മ്മിച്ച ഇരുട്ടുമുറി ഇല്ലാതാക്കി. എയര്‍കണ്ടീഷന്‍ സംവിധാനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ, വൈദ്യന്റെ രക്തക്കറ തേടി കുളിമുറിയില്‍ നിന്നുള്ള പൈപ്പുകള്‍ മുറിച്ചെടുത്ത് ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു. ഒന്നരവര്‍ഷം മുമ്പ്, ചാലിയാര്‍ പുഴയില്‍ തള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടുകിട്ടുക പ്രയാസകരമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
കേസിലെ രണ്ടാംപ്രതിയും ഷൈബിന്റെ മാനേജറുമായിരുന്ന നൗഷാദുമായി വെള്ളിയാഴ്ച പൊലീസ് മുക്കട്ടയിലെ വീട്ടിലെത്തി അഞ്ച് മണിക്കൂറോളം തെളിവെടുത്തു.
Post Your Comments