ഗുരുവായൂര്‍: പ്രവാസിയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍, വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വന്‍ കവര്‍ച്ച . സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയിന്‍ സിനിമ കാണാന്‍ പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. സ്വര്‍ണ വ്യാപാരിയായ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്.
Read Also:പാറശാലയിൽ ഗുണ്ടാ ആക്രമണം: ഓട്ടോ തല്ലിത്തകർത്തു
വീട്ടില്‍ സൂക്ഷിച്ച 371 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും മോഷണം പോയതായാണ് വിവരം. രാത്രി 7 മണിക്കും 9നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പരാതിയില്‍ പറയുന്നു.
മോഷ്ടാവ് വീടിന്റെ വാതില്‍ കുത്തി തുറക്കുന്നതും മോഷണം നടത്തുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, മുഖം വ്യക്തമല്ല. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്. സംഭവത്തില്‍, പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. സിനിമ കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടില്‍ മടങ്ങിയെത്തുമ്പോഴേയ്ക്കും കള്ളന്‍ സ്വര്‍ണവും പണവുമായി മുങ്ങിയിരുന്നു.
സിസിടിവിയിലെ വിവരമനുസരിച്ച് , രാത്രി 7.30നു മതില്‍ ചാടിയെത്തിയ കള്ളന്‍ 8.15നു സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞു. വളരെ അപൂര്‍വമായി മാത്രമേ ബാലനും ഭാര്യയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാറുള്ളൂ. പുറത്തിറങ്ങിയാല്‍ തന്നെ നേരത്തെ വീട്ടിലെത്തുകയും ചെയ്യും.
Post Your Comments