ഇന്ത്യയിൽ സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതാണ് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഇറക്കുമതിയെക്കാൾ 13 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഇന്തോനേഷ്യ ഏപ്രിലിൽ എണ്ണ കയറ്റുമതി നിരോധിച്ചത് ലോകമെമ്പാടുമുള്ള പാമോലിൻ ഉപഭോക്താക്കളെ പ്രതികൂലമായാണ് ബാധിച്ചത്. ഏതാണ്ട് മൂന്നു ലക്ഷം ടൺ പാമോലിനാണ് ഇന്തോനേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ടത്. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയും എണ്ണയ്ക്കായി ഇന്ത്യ ആശ്രയിക്കുന്നുണ്ട്.
റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ യുക്രെയ്നിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സൂര്യകാന്തി എണ്ണ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments