കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ നടൻ മോഹൻലാലിന് ഇഡിയുടെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. അടുത്തയാഴ്ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിയ്ക്ക് നേരത്തെ, മൊഴി ലഭിച്ചിരുന്നു.
മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമായ സൂചന.
Post Your Comments