ദുബായ്: യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
Read Also: ‘പ്രക്ഷോഭകാരികൾക്ക് നേരെ ക്രൂരമായ ആക്രമണം’ : ശ്രീലങ്കൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച ശൈഖ് മുഹമ്മദ് അബുദാബിയുടെ 17-ാമത് ഭരണാധികാരി കൂടിയാണ്. 2005 ജനുവരി മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്.
Read Also: ‘നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്‌കൂളും ഒരുക്കൂ’: കേരളത്തെ നിർത്തി പൊരിച്ച് സുപ്രീം കോടതി
Post Your Comments