ന്യൂഡൽഹി:
2019ൽ നടന്ന വിവാദമായ ഐ.പി.എൽ വാതുവെപ്പ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് കേസുകൾ ആണ് സി.ബി.ഐ ഫയൽ ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഫലത്തെ സ്വാധീനിച്ചത് പാക്കിസ്ഥാനിൽ നിന്നുള്ള വിവരങ്ങൾ ആണെന്ന് സി.ബി.ഐ ആരോപിക്കുന്നു. നെറ്റ്‌വർക്ക് വഴി സ്വാധീനം നടന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
2019ൽ നടന്ന ഐപിഎൽ വാതുവെപ്പ് അന്വേഷിക്കാൻ സി.ബി.ഐ രണ്ട് കേസുകൾ ഫയൽ ചെയ്തു. പാകിസ്ഥാനിൽ നിന്ന് ലഭിച്ച ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ നെറ്റ്‌വർക്ക് ഐ.പി.എൽ മത്സരങ്ങളുടെ ഫലത്തെ സ്വാധീനിച്ചെന്ന സി.ബി.ഐയുടെ കണ്ടെത്തലിനെ ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് കേൾക്കുന്നത്. പാകിസ്ഥാനുമായി ബന്ധമുള്ള ഐ.പി.എൽ വാതുവെപ്പ് ശൃംഖലയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കും.
2019ൽ ഡൽഹിയിൽ നടന്ന ഐ.പി.എൽ മത്സരങ്ങളിൽ പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാതുവെപ്പ് റാക്കറ്റിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സി.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു. കേന്ദ്ര ഏജൻസി രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
Also Read:ഹെല്‍മെറ്റ് വെക്കുന്നതു മൂലമുള്ള മുടികൊഴിച്ചിൽ തടയാൻ
പാകിസ്ഥാനിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കി, ക്രിക്കറ്റ് വാതുവെപ്പിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഒരു ശൃംഖല ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങളുടെ ഫലത്തെ സ്വാധീനിക്കുന്നതായി സി.ബി.ഐ ആരോപിച്ചു. ഡൽഹിയിലെ രോഹിണി ആസ്ഥാനമായുള്ള ദിലീപ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഗുർറാം വാസു, ഗുർറാം സതീഷ് എന്നിവരെയാണ് ഏജൻസി എഫ്‌ഐആറിൽ പ്രതി ചേർത്തിരിക്കുന്നത്. 2013 മുതൽ പ്രവർത്തിക്കുന്ന ശൃംഖല പൊതുജനങ്ങളെ വാതുവെപ്പിന് പ്രേരിപ്പിച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തട്ടിപ്പുകാർക്ക് വ്യാജ ഐഡന്റിറ്റികൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ (മൂൾ അക്കൗണ്ട്) ഉണ്ടെന്നും അജ്ഞാത ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്താശയോടെയായിരുന്നു ഇവരുടെ പ്രവർത്തനമെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഒന്നിലധികം ജനനത്തീയതികൾ പോലുള്ള വ്യാജ വിവരങ്ങൾ സമർപ്പിച്ചും ബാങ്ക് ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പാലിക്കാതെയുമാണ് ഈ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരിക്കുന്നത്. ‘ഇത്തരം വാതുവെപ്പ് പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം ഹവാല ഇടപാടുകൾ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ അവരുടെ കൂട്ടാളികളുമായി പങ്കിടുന്നു’, എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
Post Your Comments