
പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ശിശുക്ഷേമസമിതിയില്‍ ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം പുറത്തായതോടെ ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
Read Also : സംസ്ഥാനത്ത് പെട്രോൾ വിലയിൽ മാറ്റമില്ല
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments