ലണ്ടൻ: സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ സംരക്ഷണം നൽകുമെന്ന നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബുധനാഴ്ച, ഇത് സംബന്ധിച്ച പ്രതിരോധ ഉടമ്പടിയിൽ ഇരുരാജ്യങ്ങളുമായി ബ്രിട്ടൻ ഒപ്പിട്ടു.
നോർഡിക് മേഖലയിലെ പ്രമുഖ രാഷ്ട്രങ്ങളായ സ്വീഡനും ഫിൻലാൻഡും നാറ്റോയിൽ ചേരാൻ തയ്യാറെടുക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് ലോകം കരുതുന്നത്. എന്നാൽ, നാറ്റോയിൽ കക്ഷി ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഉക്രൈൻ ആക്രമിക്കപ്പെട്ടതു പോലെ, തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയം ഇരുരാജ്യങ്ങൾക്കുമുണ്ട്. ഫിൻലാൻഡ് ഏതാണ്ട് 1,340 കിലോമീറ്റർ ദൈർഘ്യമുള്ള കരഅതിർത്തി റഷ്യയുമായി പങ്കിടുന്നുണ്ട്.
അതുകൊണ്ട് തന്നെ, ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കും സൈനിക സഹായം നൽകുമെന്നാണ് ബ്രിട്ടൻ വ്യക്തമാക്കുന്നത്. നാറ്റോ അംഗത്വത്തിന്റെ പേരിൽ ഇതിലേതെങ്കിലുമൊരു രാഷ്ട്രം ആക്രമിക്കപ്പെട്ടാൽ, അവരുടെ സംരക്ഷണമേറ്റെടുക്കുമെന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചത്.
Post Your Comments