ചെന്നൈ: സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. 2018ല്‍ തമിഴ്നാട് തിരുപ്പൂര്‍ കോടതിയാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ, പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Read Also: സംസ്ഥാനത്ത് പോലീസുകാരിൽ ചിലർക്ക് ഗുണ്ടകളുമായി ബന്ധം: ഡി.ജി.പി അനിൽ കാന്ത്
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന കേസ്. എന്നാല്‍, പെണ്‍കുട്ടി സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണെന്നും, ഇവരുടെ കുടുംബ ജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
പീഡനം നടക്കുന്ന സമയം പെണ്‍കുട്ടിയ്ക്ക് 14 വയസ് മാത്രമാണുണ്ടായിരുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 15 വയസായിരുന്നെന്നും 17-ാമത്തെ വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ള വാദങ്ങളെയും സുപ്രീം കോടതി തള്ളി.
അതേസമയം, തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കുന്നത് ഭര്‍ത്താവാണെന്നും താന്‍ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയത്.
പെണ്‍കുട്ടി വിവാഹ ജീവിതത്തില്‍ സന്തോഷവതിയാണെന്നും അവരുടെ കുടുംബ ജീവിതത്തെ അലോസരപ്പെടുത്താന്‍ സാധിക്കുകയില്ലെന്നുമാണ് സുപ്രീം കോടതി ശിക്ഷാ വിധി റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കിയത്. മാത്രമല്ല, മരുമകളെ വിവാഹം കഴിക്കുന്നത് തമിഴ്നാട്ടില്‍ ആചാരമായി കണക്കാക്കാറുണ്ടെന്നതും കോടതി വിലയിരുത്തി.
Post Your Comments