Latest NewsKeralaNews

സിഎസ്‌ഐ മെഡിക്കല്‍ കോളേജ് മെസ്സില്‍ നിന്നും ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കാരക്കോണം: കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് മെസ്സില്‍ നിന്നും ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പഴകിയ എണ്ണയും ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് പിടിച്ചെടുത്തത്.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റേയും, ആരോഗ്യവകുപ്പിന്റേയും പരിശോധന ശക്തമാക്കി. ബാര്‍ ഹോട്ടലുകളിലേയ്ക്കും സ്റ്റാര്‍ ഹോട്ടലുകളിലേയ്ക്കും പരിശോധനകള്‍ വ്യാപിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. നിരവധി ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആരോഗ്യവകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button