UAELatest NewsNewsInternationalGulf

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് 5 രാജ്യങ്ങൾ

സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളാണ് ദു:ഖാചരണം പ്രഖ്യാപിച്ചത്

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അഞ്ച് രാജ്യങ്ങൾ. സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളാണ് ദു:ഖാചരണം പ്രഖ്യാപിച്ചത്.

Read Also: കണ്ണെഴുതിയാല്‍, ബ്രായുടെ വള്ളി തെളിഞ്ഞുകണ്ടാല്‍ ചീത്ത പറഞ്ഞിരുന്ന സ്കൂൾ, ഇപ്പോള്‍ പോക്‌സോ കേസും: കുറിപ്പ്

അതേസമയം, ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവ ഇന്ന് മുതൽ പ്രവർത്തനം നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും യുഎഇ വ്യക്തമാക്കി.

Read Also: മോദി 3.0: സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി, മൂന്നാമങ്കത്തിന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button