Latest NewsNewsIndiaBusiness

വരിക്കാരുടെ എണ്ണം ഉയർത്തി ജിയോ

മാർച്ച് മാസത്തിൽ 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്

വരിക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി ജിയോ. മൂന്നുമാസത്തെ തുടർച്ചയായ നഷ്ടമാണ് ജിയോ ഏറ്റവും ഒടുവിലായി ഒറ്റയടിക്ക് നികത്തിയത്. ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, മാർച്ച് മാസത്തിൽ 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ താരിഫ് വർദ്ധനയാണ് ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്ക് പ്രകാരം, വോഡഫോൺ- ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും 2.2 ദശലക്ഷം ഉപഭോക്താക്കളുമായി എയർടെൽ മുന്നേറ്റം തുടരുകയും ചെയ്യുന്നുണ്ട്.

Also Read: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

ഡിസംബറിൽ 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളാണ് റിലയൻസ് ജിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button