Latest NewsKeralaNews

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല: ആരോഗ്യമന്ത്രി വീണാ ജോർജ്

 

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി, കേരളത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്നലെയും ഇന്നുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 484 പരിശോധനകൾ  നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button