തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ മെയ് 26ന് എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റ് വെതറിന്റെ അറിയിപ്പ്. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 26ന് ആരംഭിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സ്കൈമെറ്റ് പ്രവചിച്ചിരിക്കുന്നത്.
Read Also: മരുഭൂമിയിലോ കടലിലോ കുടുങ്ങിയോ: ഈ നമ്പറിൽ സഹായം തേടാമെന്ന് ഖത്തർ
എന്നാല്‍, സ്കൈമെറ്റ് പ്രവചനം പുറത്തുവിട്ടെങ്കിലും, രാജ്യത്തിന്റെ ഔദ്യോഗിക പ്രവചന ഏജന്‍സിയായ ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, കേരളത്തില്‍ മണ്‍സൂണ്‍ സീസണ് ആരംഭിക്കാന്‍ സാദ്ധ്യതയുള്ള തിയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, മെയ് 15 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേയ്ക്കും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കും, മഴ പെയ്യാന്‍ കാരണമാകുന്ന കാറ്റ് നീങ്ങുമെന്ന്, ഐഎംഡി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. അസനി ചുഴലിക്കാറ്റ് കാരണം കേരളത്തിലേക്കുള്ള മണ്‍സൂണിന്റെ മുന്നേറ്റം ത്വരിതഗതിയിലായെന്നാണ്, സ്കൈമെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments