കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വർദ്ധിച്ചു. ഇന്ന് പവന് 360 രൂപ കൂടിയതോടെ, പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമായി. കഴിഞ്ഞ ആഴ്ച്ച സ്വർണ്ണവില തുടർച്ചയായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച്ച സ്വർണ്ണവിലയിൽ നേരിയ വര്‍ദ്ധനവുണ്ടായ ശേഷം പിന്നീട്, തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു.
ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ്, കഴിഞ്ഞ ആഴ്ച്ചയിലെ 5 ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
സ്വർണ്ണവിലയുടെ കാര്യത്തിൽ ഇനിയും ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
Post Your Comments