അറ്റാദായത്തിൽ വൻ വർദ്ധന കൈവരിച്ച് അപ്പോളോ ടയേഴ്സ്. 2022 സാമ്പത്തിക വർഷത്തെ അറ്റാദായമാണ് പ്രഖ്യാപിച്ചത്. 2020-21 ലെ അറ്റാദായം 350 കോടി രൂപയായിരുന്നു. എന്നാൽ, ഇത്തവണ അറ്റാദായം 82 ശതമാനം വർദ്ധിച്ച് 639 കോടി രൂപ എത്തി. മാർച്ച് പാദത്തിലെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
‘അപ്പോളോ കമ്പനിയുടെ യൂറോപ്യൻ പ്രവർത്തനങ്ങൾ, നാലാം പാദത്തിൽ ഉണ്ടായ ശക്തമായ ഡിമാൻഡ്, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലെ വളർച്ച എന്നീ കാരണങ്ങൾ ഏകീകൃത വരുമാനത്തിന് കാരണമായിട്ടുണ്ട്’, അപ്പോളോ ടയേഴ്സ് ചെയർമാൻ ഓങ്കാൻ കൻവാർ പറഞ്ഞു.
Also Read: യുക്രെയ്‌ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടണ്‍ രംഗത്ത്
പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ നിന്നും 11 ശതമാനം വർദ്ധിച്ച് 5,578 രൂപയായി ഉയർന്നു. കൂടാതെ, ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 എന്ന നിരക്കിൽ ലാഭവിഹിതം നൽകാനും ബോർഡ് ശുപാർശ ചെയ്തതായി കമ്പനി അറിയിച്ചു.
Post Your Comments