
കൊല്ലം: കൊട്ടിയത്തു റിംഗ് ഇടിഞ്ഞു കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്.
കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇറക്കുന്നതിനിടെ അവ ഇടിഞ്ഞ് വീണു കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളായി നടന്നു വരികയായിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എഴുപതടിയോളം താഴ്ചയുള്ളതാണ് കിണർ. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കിണറിനു സമാന്തരമായി കുഴിയെടുത്താണ് രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലമാകുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments