കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഇടത് മുന്നണിക്കായി പ്രചാരണത്തിനെത്തിയ കെ.വി തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലേയ്ക്ക് ആനയിച്ചു.
ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടിയുള്ള പ്രചാരണത്തിനായാണ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെ.വി തോമസ് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
‘കെ.വി തോമസ് മാഷ് ഇങ്ങോട്ട് വരികയാണ്. അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്യണം’, എന്ന് പറഞ്ഞാണ്, അദ്ദേഹത്തെ മുഖ്യമന്ത്രി വേദിയിലേക്ക് സ്വീകരിച്ചത്. അതേസമയം, കെ റെയില്‍ ഉടന്‍ വരണമെന്നും ഒരു മണിക്കൂറോളം വേദിയിലെത്തിച്ചേരാന് താന്‍ വൈകിയെന്നുമായിരുന്നു, കെ.വി തോമസിന്റെ പ്രതികരണം
Post Your Comments