KollamLatest NewsKeralaNattuvarthaNews

റിം​ഗ് ഇ​റ​ക്ക​വെ അപകടം : തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ കുടുങ്ങി

നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് പി​റ​വ​ന്ത​ല​ഴി​ക​ത്ത് വീ​ട്ടി​ൽ സു​ധീ​ർ (28) ആ​ണ് കി​ണ​റ്റി​നു​ള്ളി​ൽ കുടുങ്ങിയത്

കൊല്ലം: കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്ക​വെ ഉണ്ടായ അപകടത്തിൽ തൊ​ഴി​ലാ​ളി കി​ണ​റ്റി​ന​ടി​യി​ൽ കുടുങ്ങി. നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് പി​റ​വ​ന്ത​ല​ഴി​ക​ത്ത് വീ​ട്ടി​ൽ സു​ധീ​ർ (28) ആ​ണ് കി​ണ​റ്റി​നു​ള്ളി​ൽ കുടുങ്ങിയത്. ഇ​യാ​ളെ ര​ക്ഷ​പ്പെടു​ത്തു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ഴു​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ പു​ഞ്ചി​രി ചി​റ​യി​ലാ​ണ് സം​ഭ​വം. ജ​ന​താ​ദ​ൾ നേ​താ​വ് ക​ണ്ണ​ന​ല്ലൂ​ർ ബെ​ൻ​സി​ലി വാ​ട​ക​ക്ക് കൊ​ടു​ത്തി​രി​ക്കു​ന്ന വീ​ട്ടി​ലെ കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സാ​ബു, അ​മീ​ർ, മ​ണി​ക​ണ്ഠ​ൻ, നൗ​ഷാ​ദ് എ​ന്നി​വ​രോ​ടൊ​പ്പം കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്ക​വെ​യാ​ണ് കി​ണ​ർ ഇ​ടി​ത്ത​ത്.

Read Also : മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കവെ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​മ്മയ്ക്ക് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്നവരുടെ നി​ല​വി​ളി കേ​ട്ട് വീ​ട്ടി​ലെ താ​മ​സ​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളു​മെ​ത്തി ഫ​യ​ർ​ഫോ​ഴ്സി​നെ​യും പൊലീ​സി​നെ​യും​ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, കൊ​ല്ല​ത്തു നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ​ബൈ​ജു, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും കൊ​ട്ടി​യം പൊ​ലീ​സും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തുകയായിരുന്നു.

ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം ശ്ര​മി​ച്ചി​ട്ടും കി​ണ​ർ ഇ​ടി​ഞ്ഞു വീ​ഴു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്തി​ച്ച് കി​ണ​റ്റി​ൽ കു​ടു​ങ്ങി​യയാ​ളെ ര​ക്ഷപ്പെടു​ത്താ​ൻ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button