തിരുവനന്തപുരം: കേരളത്തില്‍ റേഷന്‍ കടകള്‍ക്ക് ഗുഡ് ബൈ. ഇനി ഷോപ്പിംഗ് സെന്ററുകളാണ് റേഷന്‍ കടകളുടെ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നത്. ഇതുവഴി റേഷനരി വാങ്ങുന്നതിനൊപ്പം പാലും പലവ്യഞ്ജനവും വാങ്ങാം. ഇലക്ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാം. മിനി എ.ടി.എമ്മില്‍ നിന്ന് പണവും എടുക്കാം. സപ്ലൈകോ ഔട്ട്ലെറ്റ്, റേഷന്‍ കട, മില്‍മ ബൂത്ത്, ഇ-സേവനങ്ങള്‍, മിനി എ.ടി.എം തുടങ്ങിയവയെല്ലാം ചേര്‍ന്നൊരു സ്മാര്‍ട്ട് ഷോപ്പിംഗ് സെന്ററാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കേരളത്തില്‍ ആരംഭിക്കാനൊരുങ്ങുന്നത്.
Read Also:ഒരു നായിക ഭരിക്കേണ്ട തിരക്കഥയിൽ ഒരു കോമേഡിയൻ നായകനായി: കേരള രാഷ്ട്രീയത്തെക്കുറിച്ച് ഹരീഷ് പേരടി
സ്മാര്‍ട്ട് റേഷന്‍ കടയാണ് കൂടുതല്‍ വിപുലമായ രീതിയില്‍ നിലവില്‍ വരുന്നത്. കേരള സ്റ്റോര്‍ (കെ-സ്റ്റോര്‍) എന്നാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് സെന്ററുകള്‍ക്ക് പേര് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടുത്ത മാസം ആരംഭിക്കും.
ഇപ്പോള്‍ 50 മുതല്‍ 200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള റേഷന്‍ കടകളാണുള്ളത്. അത് 350 മുതല്‍ 500 ചതുരശ്രഅടി വരെ വലിപ്പത്തിലാക്കി കേരള സ്റ്റോറുകളാക്കും. രണ്ടാം ഘട്ടത്തില്‍, കേരള സ്റ്റോറുകളെ 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാക്കി ഉയര്‍ത്തും. ആദ്യഘട്ടത്തില്‍ ആയിരം സ്റ്റോറുകളാണ് തുറക്കുന്നത്.
Post Your Comments